LATEST

6/recent/ticker-posts

ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു



കൂടരഞ്ഞി മേലെ കൂമ്പാറയില്‍ ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു. സ്കൂൾ കുട്ടികളും, യാത്രക്കാരും ബസ് കാത്ത് നിൽക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്. ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു ഈ അപകടം. 

കൂമ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയിൽ നിന്നാണ് കല്ല് അപകടരമായ രീതിയിൽ പുറത്തേക്ക് തെറിച്ച് വീണത്. ഈ ക്വാറിയിൽ കൃത്യമായ അളവിൽ കല്ല് കയറ്റിവിടുന്നതിനായി വെയ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

 മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്.  

Post a Comment

0 Comments