LATEST

6/recent/ticker-posts

മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; അപകടം ആദ്യ ഓട്ടത്തിനിടെ


മഞ്ചേരി പയ്യനാട് ചോലക്കൽ അത്താണിയിൽ
ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒൻപതരയോടെയാണ് അപകടം.

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിൻ്റെ ആംബുലൻസും മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ ഉടൻ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്ന റഫീഖ് വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിൻ്റെ ആംബുലൻസിൽ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: സഹ. മകൾ: റിദ ഫാത്തിമ. സഹോദരങ്ങൾ: റിയാസ്, റംസീന.

Post a Comment

0 Comments